കൂനമ്മാവ്: കൂനമ്മാവ് മേഖല അഭിഷേകാഗ്നി കൺവെൻഷൻ ആദ്യദിനം ദൈവത്തിന്റെ കരുണ കൺവെൻഷൻ ഗ്രൗണ്ടിൽ അണപൊട്ടിയൊഴുകി. ഇന്നലെ (2025 ജനുവരി 10) ആരംഭിച്ച കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷനിൽ വരാപ്പുഴ അതിരൂപത ചാൻസിലർ വെരി. റെവ. ഫാ. എബിജിൻ അറയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവെൻഷൻ ആരംഭിച്ചു. സെന്റ് ജോർജ് പുത്തൻപള്ളി വികാരി ഫാ. അലക്സ് കാട്ടേഴത്ത് എല്ലാവരെയും സ്വാഗതം ചെയ്തു. വേദനകളുടെ നടുവിൽ ആശ്വാസമായി ഈ കൺവെൻഷൻ മാറട്ടെ എന്ന് ബഹുമാനപ്പെട്ട വികാരിയച്ചൻ ആശംസിച്ചു. നമ്മുടെ ജീവനായ ഈശോയാണ് നമ്മളെ കാക്കുന്നതും അവന്റെ സ്നേഹമാണ് നമ്മളെ പരിപാലിക്കുന്നതും അവന്റെ കൃപയാണ് ഈ ദിനങ്ങളിൽ നമ്മളെ സഹായിക്കുന്നതും എന്ന് അച്ചൻ ഓർമ്മിപ്പിച്ചു.

ഈ ദിവസങ്ങളിൽ ഈ അഭിഷേകാഗ്നി കൺവെൻഷനിലൂടെ ദൈവകൃപയുടെ നിലയ്ക്കാത്ത നീരൊഴുക്ക് കാണാൻ ആവുമെന്നും അതാണ് ഈ അഭിഷേകാഗ്നി കൺവെൻഷനെന്നും ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേരിൽക്കണ്ട് വിശ്വാസത്തെ ഉറപ്പിക്കാൻ ഈ കൺവെൻഷനിലൂടെ സാധിക്കുമെന്നും ബഹുമാനപ്പെട്ട അലക്സ് കാട്ടേഴത്തച്ചൻ സ്വാഗതം ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.