കൂനമ്മാവ്: കൂനമ്മാവ് മേഖല അഭിഷേകാഗ്‌നി കൺവെൻഷൻ രണ്ടാം ദിനം അനുഗ്രഹനിറവിൽ സമാപിച്ചു. ജപമാലയോട് കൂടി കൺവെൻഷന്റെ രണ്ടാം ദിനം ആരംഭിച്ചു. തുടർന്ന് സെന്റ് ജോർജ് ചർച്ച് പുത്തൻപള്ളി അസിസ്റ്റന്റ് വികാരി ഫാ. എബിൻ എടശ്ശേരി ദിവ്യ ബലി അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 09:00 മണിക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു.