കൂനമ്മാവ്: വചനം തീമഴയായ് പെയ്തിറങ്ങിയ കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷൻ നാലാം ദിനം സമാപിച്ചു. ജപമാലയോട് കൂടി ആരംഭിച്ച കൺവെൻഷനിൽ അഭിവന്ദ്യ ബിഷപ് എമരിറ്റസ് ജോസഫ് കാരിക്കശ്ശേരി പിതാവ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.
ലോകത്തിന്റെ പ്രകാശമായ ഈശോയുടെ പ്രകാശം അവനിൽ നിന്നും നാം ഏറ്റുവാങ്ങണമെന്നും നമ്മിലൂടെ അത് മറ്റുള്ളവരിലേയ്ക്ക് ചൊരിയപ്പെടണമെന്നും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. നമ്മുടെ ജീവിതം മുൾപ്പടർപ്പിൽ വീണ വിത്തുപോലെ ആകരുതെന്നും നല്ല നിലത്ത് വീണ വിത്തുപോലെ ആവണമെന്നും അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു.
വിശുദ്ധ കുർബാനയ്‌ക്കുശേഷം ബ്രദർ റാഫേൽ മാപ്രാണി വചനം പങ്കുവെച്ചു. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾ നയിച്ചു. വിദ്യാർത്ഥികൾക്കുവേണ്ടി പരിശുദ്ധ കുർബാനയുടെ ആരാധന സമയത്ത് പ്രത്യേകം പ്രാർത്ഥിച്ചു.













