റൂഹാ മൗണ്ട്: ദൈവകരുണ പെയ്തിറങ്ങിയ ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകിയ കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു. കൺവെൻഷനിൽ ആയിരങ്ങൾ പങ്കെടുത്തു. 2025 ജനുവരി 10 ന് ആരംഭിച്ച കൺവെൻഷൻ ജനുവരി 14 നാണ് സമാപിച്ചത്. സമാപന ദിനത്തിലെ ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 04:30 ന് ജപമാലയോട് കൂടി ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാ ഒരുക്ക പ്രാർത്ഥന നടത്തപ്പെട്ടു. 09:00 മണിയ്ക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് പൊതുവായ ശുശ്രൂഷകൾ സമാപിച്ചു.


















