അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന പള്ളിക്കുന്ന് അഭിഷേകാഗ്നി കൺവെൻഷൻ 2025 ഫെബ്രുവരി 26 മുതൽ മാർച്ച് 02 വരെ തൃശ്ശൂർ പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 04:30 മുതൽ 09:15 വരെയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. കൺവെൻഷൻ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്‌ഘാടനം ചെയ്യും. സമാപനദിനത്തിൽ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ സമാപനസന്ദേശം നൽകും. അഞ്ച് ദിവസം നീളുന്ന കൺവെൻഷനിൽ എല്ലാ ദിവസവും ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ദൈവസ്തുതിപ്പുകൾ, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രൂഷകൾ നടത്തപ്പെടും.