അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന അഭിഷേകാഗ്‌നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. ഇന്ന് (2025 ഫെബ്രുവരി 26) ഉച്ചകഴിഞ്ഞ് 04:30 ന് ജപമാലയോട് കൂടി കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പട്ടു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് വചനസന്ദേശം നൽകി. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾ നയിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ ഇന്നത്തെ ശുശ്രൂഷകൾ സമാപിച്ചു.