അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന തൃശൂർ പള്ളിക്കുന്ന് അഭിഷേകാഗ്നി കൺവെൻഷന്റെ രണ്ടാം ദിനത്തിലെ ശുശ്രൂഷകൾ ദൈവാനുഗ്രഹ നിറവിൽ നടത്തപ്പെട്ടു. ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. ദൈവവിശ്വാസത്തിന്റെ ആഴത്തിലേയ്ക്ക് ദൈവജനത്തെ കൂടുതൽ അടുപ്പിക്കാൻ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ വചനത്തിലൂടെ ദൈവജനത്തോട് സംസാരിച്ചു. വലിയ അഭിഷേകത്തിന്റെ ശുശ്രൂഷയിലൂടെ രണ്ടാംദിനം കടന്നുപോയി. ദിവ്യകാരുണ്യ ആരാധനയോടെ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു.







