അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന തൃശൂർ പള്ളിക്കുന്ന് അഭിഷേകാഗ്നി കൺവെൻഷൻ മൂന്നാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. ജപമാലയോട് കൂടി കൺവെൻഷൻ ആരംഭിച്ചു. ഇന്നത്തെ ശുശ്രൂഷയുടെ ആദ്യ സെക്ഷൻ ബ്രദർ സാബു കാസർഗോഡ് വചനം പങ്കുവെച്ചു. തുടർന്ന് ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചൻ ശുശ്രൂഷകൾ നയിച്ചു. ദൈവാനുഗ്രഹത്തിന്റെ വിടുതൽ ശുശ്രൂഷകൾ ദൈവജനത്തിന് വലിയ അനുഗ്രഹമായി. ദിവ്യകാരുണ്യ ആരാധനയോട് കൂടി മൂന്നാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു.