അട്ടപ്പാടി: പള്ളിക്കുന്ന് അഭിഷേകാഗ്നി കൺവെൻഷൻ നാലാം ദിനം ദൈവാനുഗ്രഹനിറവിൽ നടത്തപ്പെട്ടു. ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജെയ്‌സൺ അച്ചന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ദിവ്യകാരുണ്യ ആരാധനയോടെ ഇന്നത്തെ ശുശ്രൂഷകൾ സമാപിച്ചു. അഞ്ച് ദിനം നീണ്ടുനിൽക്കുന്ന കൺവെൻഷൻ നാളെ (02-03-2025) സമാപിക്കും. നാളത്തെ ശുശ്രൂഷകളിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടും.