അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ തൃശൂർ പള്ളിക്കുന്ന് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നലെ (02-03-2025) സമാപിച്ചു. ജപമാലയോട് കൂടി കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് കൺവെൻഷന് സമാപന സന്ദേശം നൽകി. തുടർന്ന് സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്കും, കുട്ടികൾക്കും, യുവതീയുവാക്കൾക്കുമായുള്ള പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെട്ടു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും സമാപന ദിനത്തിൽ നടന്നു.













