അട്ടപ്പാടി: മാർച്ച് മാസത്തിലെ ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. രാവിലെ 08:00 മണിയ്ക്ക് ജപമാലയോട് കൂടി ആരംഭിച്ച കൺവെൻഷനിൽ വചന പ്രഘോഷണം, ദൈവസ്തുതിപ്പുകൾ, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രൂഷകൾ നടത്തപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നതിന് ആയിരങ്ങൾ അട്ടപ്പാടി സെഹിയോനിൽ എത്തിച്ചേർന്നു. ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടെ ഇന്നത്തെ ശുശ്രൂഷകൾ സമാപിച്ചു.






