അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന ആലപ്പുഴ അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് (2025 മാർച്ച് 28) ആരംഭിച്ചു. ആലപ്പുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനപറമ്പിൽ പിതാവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു വചനസന്ദേശം നൽകി. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വൈകിട്ട് 05:00 മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച കൺവെൻഷൻ രാത്രി 09:00 മണിയ്ക്ക് ആരാധനയോടെ സമാപിച്ചു.

















