അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന മുണ്ടംവേലി അഭിഷേകാഗ്നി കൺവെൻഷന് ഇന്ന് (2024 ഏപ്രിൽ 05) തുടക്കമായി. 05:00 മണിയ്ക്ക് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ മാർ ജോസഫ് കരിയിൽ (എമിരിറ്റസ്) പിതാവ് കൺവെൻഷൻ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൺവെൻഷൻ ശുശ്രൂഷകൾക്ക് സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. ആയിരങ്ങൾ ആദ്യദിന ശുശ്രൂഷകൾക്ക് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു. 09:00 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടെ ഇന്നത്തെ ശുശ്രൂഷകൾ സമാപിച്ചു.
















