അട്ടപ്പാടി: നടവയൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്റെ രണ്ടാം ദിനം ദൈവാനുഗ്രഹനിറവിൽ സമാപിച്ചു. രാവിലെ 09:30 ന് ജപമാലയോടെ ഇന്നത്തെ ശുശ്രൂഷകൾ ആരംഭിച്ചു. ബഹുമാനപ്പെട്ട വട്ടായിലച്ചൻ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. തുടർന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞുള്ള വചനശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട വട്ടായിലച്ചനും സാംസൺ മണ്ണൂർ അച്ചനും വചനം പങ്കുവെച്ചു. തുടർന്ന് ദിവ്യകാരുണ്യ ആരാധനയോടെ ഇന്നത്തെ ശുശ്രൂഷകൾ സമാപിച്ചു.
Posted By : RM Media Team



















