അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ നടവയൽ (വയനാട്) അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ സമാപിച്ചു. രാവിലെ 09:00 മണിയ്ക്ക് ജപമാലയോടെ ഇന്നത്തെ ശുശ്രൂഷകൾ ആരംഭിച്ചു. ബഹുമാനപ്പെട്ട വട്ടായിലച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് 12:00 മണിയ്ക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വചന സന്ദേശവും തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തപ്പെട്ടു. 04:30 ന് പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. തുടർന്ന് ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ പ്രത്യേകം കണ്ടു പ്രാർത്ഥിച്ചു.

Posted By: RM Media Team