റൂഹാ മൗണ്ട്: ഓസ്‌ട്രേലിയയിലെ ഭരണകർത്താക്കൾക്കും പൊളിറ്റിക്കൽ ലീഡേഴ്‌സിനും വേണ്ടി പ്രാർത്ഥിക്കുവാൻ AFCM ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ 2021 ഓഗസ്റ്റ് 28 ശനിയാഴ്‌ച 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ZOOM ൽ കൂടി ഓൺലൈനായി നടത്തപ്പെടുന്നു. ഓസ്‌ട്രേലിയൻ സമയം രാവിലെ 10:00 മണി മുതൽ രാത്രി 10:00 മണി വരെയാണ് ആരാധന നടത്തപ്പെടുന്നത്. ഇന്ത്യൻ സമയം രാവിലെ 05:30 മുതൽ വൈകിട്ട് 05:30 വരെയുമാണ്.ശുശ്രൂഷകൾ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവിന്റെ ആശീർവാദത്തോടെ ആരംഭിക്കുന്നു.
അട്ടപ്പാടി സെഹിയോനിൽ നിന്നുമാണ് ദിവ്യകാര്യണ്യ ആരാധന ലൈവായി നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും സീറോ മലബാർ ഇവാൻജലൈസേഷൻ ടീം, SMYM, ക്‌നാനായ മിഷൻ, മലങ്കര കമ്മ്യൂണിറ്റി, ലാറ്റിൻ കമ്മ്യൂണിറ്റി, യാക്കോബായ കമ്മ്യൂണിറ്റി, ശാലോം ഓസ്ട്രേലിയ, നഴ്‌സസ് മിനിസ്ട്രി, മാതൃവേദി മെൽബൺ, AFCM യൂത്ത് മിഷൻ തുടങ്ങി പത്തോളം കമ്മ്യൂണിറ്റികളാണ് ഇതിന്റെ നേതൃത്വ നിരയിലുള്ളത്. ദിവ്യകാരുണ്യ ആരാധനയുടെ സമാപന സന്ദേശവും ആശീർവാദവും AFCM ഡയറക്ടർ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നൽകുന്നു.
ZOOM ലൂടെ ഓൺലൈനായി നടത്തപ്പെടുന്ന ആരാധന ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുള്ള ZOOM ID ചുവടെ ചേർക്കുന്നു.
ZOOM ID: 239 234 3506
PASSWORD: 287 287
മറ്റുവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Br. Saji – +61 422 682 170