റൂഹാ മൗണ്ട്: AFCM മീഡിയയുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും ഓൺലൈനായി HOLY SPIRIT EVENING ശുശ്രൂഷ നടത്തപ്പെടുന്നു. 2021 ഡിസംബർ 29 ബുധനാഴ്ച മുതലാണ് HOLY SPIRIT EVENING ശുശ്രൂഷ ആരംഭിക്കുന്നത്. തുടർന്ന് എല്ലാ ബുധനാഴ്‌ചകളിലും വൈകിട്ട് 06:30 മുതൽ രാത്രി 09:30 വരെ HOLY SPIRIT EVENING ശുശ്രൂഷ യൂട്യൂബിലൂടെ ഓൺലൈനായി നടത്തപ്പെടുന്നു. Fr Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശുശ്രൂഷ ലൈവായി നടത്തപ്പെടുന്നത്.
2021 ഡിസംബർ 29 ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഈ ശുശ്രൂഷയുടെ ആരംഭദിനത്തിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. തുടർന്ന് എല്ലാ ആദ്യബുധനാഴ്ചകളിലും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.
ശുശ്രൂഷകളിൽ ഓൺലൈനായി സംബന്ധിക്കുന്നതിനും ശുശ്രൂഷകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി ചാനൽ Subscribe ചെയ്യുക.