റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും ചേർന്ന് നേതൃത്വം നൽകുന്ന ക്രിസ്തുമസ് ഒരുക്ക ബൈബിൾ കൺവെൻഷൻ 2021 ഡിസംബർ 20 മുതൽ 22 വരെ നടത്തപ്പെടുന്നു. AFCM മീഡിയ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ഒരുക്ക ബൈബിൾ കൺവെൻഷൻ യൂട്യൂബിലൂടെ ഓൺലൈനായിട്ടാണ് നടത്തപ്പെടുന്നത്.
മൂന്നുദിവസം നീളുന്ന ബൈബിൾ കൺവെൻഷൻ Fr. Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലൈവായി സംപ്രേഷണം ചെയ്യുന്നത്. എല്ലാദിവസവും വൈകിട്ട് 06:00 മണി മുതൽ രാത്രി 09:00 മണി വരെയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.
ലൈവിൽ പങ്കെടുക്കുന്നതിനും തുടർന്നും ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ശുശ്രൂഷകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി Fr. Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനൽ subscribe ചെയ്യുക.
https://www.youtube.com/c/FrXavierKhanVattayilLive