AFCM Australia യുടെ നാഷണൽ കോ- ഓർഡിനേറ്റർ ആയ സജി ബ്രദറിന്റെ അമ്മ ഇന്ന് രാവിലെ ദൈവ സന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടു. അമ്മക്ക് 86 വയസ്സായിരുന്നു. ഓസ്‌ട്രേലിയയിൽ സുവിശേഷം എല്ലായിടത്തും എത്തണമെന്ന തീവ്ര ആഗ്രഹത്തോടെ രാവും പകലുമില്ലാതെ സുവിശേഷത്തിനുവേണ്ടി ജീവിതം സമർപ്പിച്ച സജി ബ്രദറിന്റെ കൂടെ കുടുംബം മുഴുവനും ഒരുപോലെ നിലകൊണ്ടപ്പോൾ അമ്മച്ചിയുടെ സപ്പോർട്ടും ഈ കാര്യത്തിൽ വളരെ വലുതായിരുന്നു.
അമ്മച്ചി തന്റെ മക്കളെ എല്ലാം ദൈവ ഭയത്തിൽ വളർത്തി ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുവാൻ തക്കവിധം അവരെ ദൈവത്തിനു സമർപ്പിച്ച് ദൈവം ഏല്പിച്ചുകൊടുത്ത എല്ലാ ജോലിയും പൂർത്തിയാക്കി ദൈവ സന്നിധിയിലേക്ക് യാത്രയായി. അമ്മയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം PDM വൈദികരും, ബ്രദേഴ്സും, ASJM സിസ്റ്റേഴ്സും, ലോകമെമ്പാടുമുള്ള AFCM ശുശ്രൂഷകരും പങ്കുചേരുന്നു, പ്രാർത്ഥിക്കുന്നു.
മൃത സംസ്കാര ശുശ്രൂഷകൾ നാളെ (2023 ഫെബ്രുവരി 28 ചൊവ്വാഴ്ച) രാവിലെ 10:00 മണിയ്ക്ക് എടൂർ (കണ്ണൂർ, ഇരിട്ടി) സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടുന്നു.