റൂഹാ മൗണ്ട്: AFCM UK ശുശ്രൂഷകളിലെ ശക്തനായ ശുശ്രൂഷകൻ ജോജോ UKയുടെ അപ്പച്ചൻ വലിയവീട്ടിൽ ജോസഫ് ചെറിയാൻ (82) നിര്യാതനായി. 2003 ൽ അട്ടപ്പാടിയിൽ നിന്നും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ടീം അംഗങ്ങളും മസ്‌ക്കറ്റിൽ ശുശ്രൂഷകൾക്കായി എത്തിയപ്പോൾ മുതൽ ദൈവിക ശുശ്രൂഷകളുടെ വിജയത്തിനായി രാപകൽ നിലകൊണ്ട ശുശ്രൂഷക കുടുംബമാണ് ബ്രദർ ജോജോയുടെ കുടുംബം. ആ കാലഘട്ടം മുതൽ തുടർന്നിങ്ങോട്ട് AFCM, സെഹിയോൻ ശുശ്രൂഷകളുടെ ഭാഗമായി കുടുംബം ഒരുമിച്ച് മുന്നോട്ടുവന്നു. തുടർന്ന് UK യിൽ എത്തിയ ബ്രദർ ജോജോയും കുടുംബവും AFCM UK ശുശ്രൂഷകളിൽ ദൈവരാജ്യ ശുശ്രൂഷകൾക്കായി നിലകൊണ്ടു. ഈ കാലമത്രയും അവർ കുടുംബം ഒരുമിച്ച് ശുശ്രൂഷകളിൽ സഹായിച്ചുകൊണ്ടിരിക്കുന്നു..
UK യിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടും ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനോടുമൊപ്പം AFCM ശുശ്രൂഷകളിൽ ബ്രദർ ജോജോയും കുടുംബവും സഹായിച്ചുവരുന്നു. കൗൺസിലിംഗ്, വചനപ്രഘോഷണം, ധ്യാന ശുശ്രൂഷകൾ, AFCM മീഡിയ വഴിയുള്ള ഓൺലൈൻ ശുശ്രൂഷകൾ തുടങ്ങിയ എല്ലാ ശുശ്രൂഷാ മേഖലകളിലും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടും ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനോടുമൊപ്പം ശക്തമായി ബ്രദർ ജോജോയും കുടുംബവും പ്രവർത്തിച്ചുവരുന്നു. കൂടാതെ UK യിൽ നടക്കുന്ന Second Saturday Abhishekagni Convention ൽ വലിയൊരു സഹായമാണ് ബ്രദർ ജോജോയും കുടുംബവും.
ഇത്രയും തീക്ഷ്ണമായി ദൈവരാജ്യത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുവാൻ മക്കളെ വളർത്തി വലുതാക്കി മാതൃക കാണിച്ച അപ്പച്ചനാണ് ജോജോ ബ്രദറിന്റെ അപ്പച്ചൻ. ഇന്ന് ഈ ഭൂമിയിലെ എല്ലാ ജോലികളും പൂർത്തിയാക്കി നിത്യസമ്മാനത്തിനായി സ്വർഗത്തിലേക്ക് അപ്പച്ചൻ വിളിക്കപ്പെട്ടു. അപ്പച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം അട്ടപ്പാടി സെഹിയോൻ കുടുംബവും, PDM സന്യാസ സമൂഹവും, ASJM സിസ്റ്റേഴ്സും, ലോകം മുഴുവനുമുള്ള AFCM ശുശ്രൂഷകരും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അപ്പച്ചന്റെ മൃതസംസ്കാര ശുശ്രൂഷകൾ 2023 ജൂൺ 24 ശനിയാഴ്ച വൈകിട്ട് 03:00 മണിയ്ക്ക് കീച്ചേരിയിൽ ഉള്ള സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കീച്ചേരി തിരുക്കുടുംബ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. അപ്പച്ചന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും അപ്പച്ചനുവേണ്ടി പ്രാർത്ഥിക്കുന്നതിനും വേണ്ടി കീച്ചേരിയും അതുപോലെ അതിന്റെ അടുത്ത പ്രദേശങ്ങളിൽ നിന്നും എത്താൻ സാധിക്കുന്ന എല്ലാ AFCM കുടുംബാംഗങ്ങളും എത്തണമെന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും അഭ്യർത്ഥിച്ചു.
ഭാര്യ: മുളക്കുളം വെളിയത്ത് മ്യാലിൽ പരേതയായ തെയ്യാമ്മ. മക്കൾ: മേരീജ, അനീജ, ജോജോ (യു കെ), ഷീജ (കാനഡ), ലീജ, അലക്‌സ്. മരുമക്കൾ: മാത്യു കുരിശുംമൂട്ടിൽ, പരേതനായ അബ്രഹാം കൊച്ചുപറമ്പിൽ, ജാക്വിലിൻ (യു കെ), ആൻസിലിൻ സേവ്യർ പെരുമ്പള്ളി (കാനഡ), ജിജി മാത്യു വാവൽകുന്നേൽ, , ലിറ്റി (യു കെ).