ഇംഗ്ലണ്ട്: AFCM UK Team Retreat – 2023 UK യിലെ വെയിൽസിൽ വെച്ച് നടത്തപ്പെട്ടു. 2023 ജനുവരി 27 ന് ആരംഭിച്ച ധ്യാനം 29 ന് സമാപിച്ചു. ധ്യാനത്തിന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. വട്ടായിലച്ചനോടൊപ്പം ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും ബഹുമാനപ്പെട്ട ഷൈജു നടുവത്താനിയിൽ അച്ചനും ശുശ്രൂഷകളിൽ സഹായിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുന്നൂറ്റി തൊണ്ണൂറോളം ടീം അംഗങ്ങൾ പങ്കെടുത്തു. വലിയ ദൈവാനുഗ്രഹത്തിന്റെയും അഭിഷേകത്തിന്റെയും ദിനങ്ങളിലൂടെയായിരുന്നു ഈ ധ്യാന ദിവസങ്ങൾ കടന്നുപോയതെന്ന് AFCM UK National Co- Ordinator ബ്രദർ ജോസ് കുര്യാക്കോസ് വ്യക്തമാക്കി.