റൂഹാ മൗണ്ട്: afcmglobal.org വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ വെബ്സൈറ്റ് ഓപ്പൺ ചെയ്ത് ദൈവരാജ്യത്തിന്റെ ശുശ്രൂഷയ്ക്ക് സഹായകമാകുന്നതിനായി ദൈവജനത്തിന് സമർപ്പിച്ചു.
AFCM ന്റെ ശുശ്രൂഷകളും വരാനിരിക്കുന്ന ശുശ്രൂഷകളും ലോകം മുഴുവനുമുള്ള AFCM പ്രവർത്തനങ്ങളും ഈ സൈറ്റിലൂടെ ലഭ്യമാകുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിട്ടുള്ളത്. AFCM നിലവിലുള്ള രാജ്യങ്ങളിലെ ഓരോ രാജ്യങ്ങൾക്കുമുള്ള വെബ്സൈറ്റുകളും അവരെ Contact ചെയ്യുന്നതിനുള്ള അഡ്രസ്സും ഫോൺ നമ്പറുകളും ഇതിൽ ലഭ്യമാണ്.
AFCM ന്റെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളെക്കുറിച്ചും മീഡിയ വഴിയുള്ള ശുശ്രൂഷകളെക്കുറിച്ചും ഈ വെബ്സൈറ്റിലൂടെ അറിയാവുന്നതാണ്. അതോടൊപ്പം AFCM ൽ അംഗംങ്ങളാവാൻ ആഗ്രഹിക്കുന്നവർക്ക് ഈ വെബ്സൈറ്റിലൂടെ തന്നെ Request നൽകാവുന്നതാണ്. Prayer Request അയക്കുന്നതിനും വെബ്‌സൈറ്റിൽ സൗകര്യം ഒരുക്കപ്പെട്ടിരിക്കുന്നു.
വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി ഈ ലിങ്കിൽ കയറുക: www.afcmglobal.org