റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ ആരംഭിച്ച് ഇന്ന് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ദൈവവചനം ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ രാപകൽ കഠിനാദ്ധ്വാനം ചെയ്യുന്ന കർത്താവിന്റെ ശുശ്രൂഷകരുടെ കൂട്ടായ്മയായ AFCM (Anointing Fire Catholic Ministry) ഇന്ന് ലോക സുവിശേഷ വൽക്കരണത്തിൽ വലിയ പങ്കുവഹിക്കുന്നു.
വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷകളിൽ കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഒന്നുചേർന്ന് AFCM ലൂടെ ദൈവത്തെ അറിയുന്നു. ദൈവത്തെ ആരാധിക്കുന്നു. അത്തരത്തിൽ ദൈവത്തെ ആരാധിക്കുന്ന സ്ലോവാക്യയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇവിടെ ചേർത്തിരിക്കുന്നത്.