റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ PDM ടീം നയിച്ച ദൈവവിളി ധ്യാനം ഇന്ന് (24-10-2023) രാവിലെ വിശുദ്ധ ബലിയോടെ സമാപിച്ചു. 2023 ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ടാരംഭിച്ച ധ്യാനത്തിൽ ബഹുമാനപ്പെട്ട സാംസൺ ക്രിസ്റ്റി അച്ചനും എഫ്രേം ക്രിസ്റ്റി ബ്രദറും ബഹുമാനപ്പെട്ട വട്ടായിലച്ചനോടൊപ്പം ക്ലാസ്സുകൾ നൽകി. ബഹുമാനപ്പെട്ട മാത്യു കൊട്ടാരത്തിൽ അച്ചൻ ധ്യാനശുശ്രൂഷകളിൽ സഹായിച്ചു.