റൂഹാ മൗണ്ട്: PDM റൂഹാ മൗണ്ട് മൊണസ്ട്രിയുടെ മുഖപത്രമായ റൂഹാ മൗണ്ട് ടൈംസ് പ്രസിദ്ധീകരിച്ചു. ജൂൺ മാസം മുതൽ ദൈവജനത്തിന് ഈ പത്രം ലഭ്യമാകുന്നതാണ്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാനങ്ങളുടെയും കൺവെൻഷനുകളുടെയും മറ്റു ശുശ്രൂഷകളുടെയും വിവരങ്ങളും, PDM ന്റെ ശുശ്രൂഷകളും, AFCM ശുശ്രൂഷകളും ഈ പത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളിൽ പങ്കെടുത്തതിലൂടെ ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങളും ഈ പത്രത്തിലൂടെ ദൈവജനത്തിന് വായിക്കാവുന്നതാണ്. സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എല്ലാ കൺവെൻഷൻ സ്ഥലങ്ങളിൽ നിന്നും, അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷാ സ്ഥലങ്ങളിൽ നിന്നും ഈ പത്രം ദൈവജനത്തിന് വാങ്ങിക്കാവുന്നതാണ്.