മണ്ണുത്തി: പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സിയുടെ (PDM) മണ്ണുത്തിയിലുള്ള റൂഹാ മൗണ്ട് മൊണസ്ട്രിയുടെ നൊവിഷ്യേറ്റ് ഹൗസ് വെഞ്ചരിപ്പ് ഇന്ന് (29/03/2023) നടത്തപ്പെട്ടു.
തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നൊവിഷ്യേറ്റ് ഹൗസിന്റെയും, ചാപ്പലിന്റെയും വെഞ്ചരിപ്പ് തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മണ്ണുത്തി ഇടവക വികാരിയും മറ്റു വൈദികരും വെഞ്ചരിപ്പ് തിരുക്കർമങ്ങളിൽ പങ്കെടുത്തു.
വെഞ്ചരിപ്പിനു ശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും, ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിച്ചു.