കോട്ടയം: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന തുരുത്തി അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് (2025 ആഗസ്റ്റ് 15) ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 03:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുംതോട്ടം പിതാവ് തിരി തെളിച്ച് വചന സന്ദേശം നൽകി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വചനപ്രഘോഷണവും, ദൈവസ്തുതിപ്പുകളും സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ദിവ്യകാരുണ്യ ആരാധനയോടെ ആദ്യ ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു.
Posted By: Ruha Mount Media Team
















