കോട്ടയം: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന തുരുത്തി അഭിഷേകാഗ്നി കൺവെൻഷൻ മൂന്നാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദിവ്യബലിക്ക് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ബഹുമാനപ്പെട്ട ആൻ്റണി എത്തക്കാട് അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വചന പ്രഘോഷണ ശുശ്രൂഷകളും സ്തുതിപ്പ് ശുശ്രൂഷകളും വിടുതൽ ശുശ്രൂഷകളും നടത്തപ്പെട്ടു. ആദ്യ സെഷൻ ചെത്തിപ്പുഴ കാർമൽ മൗണ്ട് ധ്യാനകേന്ദ്രത്തിലെ ബഹുമാനപ്പെട്ട സിസ്റ്റർ ടെസ്ലിൻ ദൈവവചനം പങ്കുവെച്ചു. തുടർന്നുള്ള ശുശ്രൂഷകൾ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ചു. ദിവ്യകാരുണ്യ ആരാധനയിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെട്ടു.
Posted By: Ruha Mount Media Team












