കോട്ടയം : ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ തുരുത്തി അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ സമാപിച്ചു. ദൈവാനുഗ്രഹത്തിന്റെ അഞ്ച് ദിനങ്ങളിലൂടെയാണ് ഈ ദിവസങ്ങളിൽ തുരുത്തി മർത്ത് മറിയം ഫൊറോനാ പള്ളിയിൽ എത്തിയ ദൈവജനം കടന്നുപോയത്. ഉച്ചകഴിഞ്ഞ് 03:30 ന് ജപമാലയോടെ കൺവെൻഷൻ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദിവ്യബലിക്ക് തുരുത്തി മർത്ത് മറിയം ഫൊറോനാ പള്ളി വികാരി ഫാ. ജേക്കബ് ചീരംവേലിൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സീറോ മലങ്കര മാവേലിക്കര രൂപത ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ്‌ വചനം പങ്കുവെച്ചു. തുടർന്ന് ബഹുമാനപ്പെട്ട വട്ടായിലച്ചൻ ശുശ്രൂഷകൾ നയിച്ചു.

ഇന്നത്തെ ശുശ്രൂഷയിൽ കുടുംബങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ നടത്തപ്പെട്ടു. വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ജപമാല വെഞ്ചരിച്ചു നൽകുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. കൂടാതെ വെഞ്ചരിപ്പ് ശുശ്രൂഷകളും വിടുതൽ ശുശ്രൂഷകളും നടത്തപ്പെട്ടു. രാത്രി 09:00 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു. തുരുത്തി മർത്ത് മറിയം ഫൊറോനാ പള്ളി വികാരി ഫാ. ജേക്കബ് ചീരംവേലിൽ ദൈവജനത്തിന് പ്രത്യേകം നന്ദിയും പ്രാർത്ഥനകളും അർപ്പിച്ചു.

Posted By: Ruha Mount Media Team