റൂഹാ മൗണ്ട്: പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുനാൾ ദിനമായ ഇന്ന് (2025 സെപ്റ്റംബർ 08) അട്ടപ്പാടി PDM റൂഹാ മൗണ്ടിൽ ഭക്തിപൂർവ്വം തിരുനാൾ ആഘോഷിച്ചു. മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി 2025 ഓഗസ്റ്റ് 01 മുതൽ ആരംഭിച്ച അഖണ്ഡ ജപമാല ഇന്ന് മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് സമാപിച്ചു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം വഹിച്ചു. രാവിലെ 10:00 മണിയോടെ പരിശുദ്ധ മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ദൈവജനം ജപമാല ചൊല്ലി റൂഹാ മൗണ്ടിലെ മാതാവിന്റെ സിംഹാസന മലയിലേക്ക് പ്രദക്ഷിണം നടത്തി പ്രത്യേകം പ്രാർത്ഥിച്ചു.

പ്രദക്ഷിണത്തിനുശേഷം റൂഹാ മൗണ്ടിലെ വിശുദ്ധ ഡൊമിനിക്കിന്റെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ മുഖ്യകാർമികത്വം വഹിച്ചു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചൻ സഹകാർമികനായി. പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് ദൈവജനത്തിന് പ്രത്യേകം വെള്ളവും മറ്റു ഭക്തവസ്തുക്കളും വെഞ്ചരിച്ച് നൽകി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ കണ്ട് പ്രാർത്ഥിച്ചു.

Posted By: Ruha Mount Media Team