മാന്നാനം: മാന്നാനം അഭിഷേകാഗ്നി കൺവെൻഷൻ രണ്ടാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. വൈകിട്ട് 04:00 ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് CMI തിരുവനന്തപുരം, പ്രോവിൻസ്‌ പ്രൊവിൻഷ്യൽ ബഹുമാനപ്പെട്ട ഫാ. ആന്റണി ഇളംതോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. ബഹുമാനപ്പെട്ട ലിജോ കറ്റോട്ട് CMI അച്ചനും, ജിൻസ് ചാലയ്ക്കൽ അച്ചനും സഹകാർമികരായി. തുടർന്ന് ബഹുമാനപ്പെട്ട വട്ടായിലച്ചൻ കൺവെൻഷൻ ശുശ്രൂഷകൾ നയിച്ചു. രാത്രി 09:00 മണിയ്ക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയോടെ ആദ്യദിനത്തെ ശുശ്രൂഷകൾ സമാപിച്ചു.

Posted By: Ruha Mount Media Team