കുറവിലങ്ങാട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിച്ച ഏകദിന കൺവെൻഷൻ കുറവിലങ്ങാട് PDM Retreat Centre ൽ നടത്തപ്പെട്ടു. കൺവെൻഷന്റെ ആദ്യ സെഷൻ രാവിലെ 08:30 ന് ജപമാലയോടെ ആരംഭിച്ചു. തുടർന്ന് വചനപ്രഘോഷണവും വിടുതൽ ശുശ്രൂഷകളും നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട വട്ടായിലച്ചൻ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ഉച്ചയ്ക്ക് 01:15 ന് ദിവ്യകാരുണ്യ ആരാധനയോടെ ആദ്യ സെഷൻ ശുശ്രൂഷകൾ സമാപിച്ചു.
രണ്ടാമത്തെ സെഷൻ ശുശ്രൂഷകൾ വൈകിട്ട് 04:30 ന് ജപമാലയോടെ ആരംഭിച്ചു. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട ഫാ. ബിനീഷ് ഇത്തിത്തറ മുഖ്യകാർമികത്വം വഹിച്ചു. ബഹുമാനപ്പെട്ട ഫാ. മാത്യു കൊട്ടാരത്തിൽ സഹകാർമ്മികനായി. തുടർന്നുള്ള വചനപ്രഘോഷണ ശുശ്രൂഷയും വിടുതൽ ശുശ്രൂഷകളും വെഞ്ചിരിപ്പ് ശുശ്രൂഷകളും വട്ടായിലച്ചൻ നയിച്ചു. രാത്രി 08:30 ന് ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു. തുടർന്ന് ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ കണ്ടു പ്രത്യേകം പ്രാർത്ഥിച്ചു.
Posted By: Ruha Mount Media Team















