CMI Bijinor Province ൽ അംഗമായ ബഹുമാനപ്പെട്ട Lijo മാഞ്ഞൂർ അച്ചന് PDM റൂഹാ മൗണ്ടിലേക്ക് ഏതാനും മാസങ്ങൾ പ്രാർത്ഥിക്കാനും ശ്രുശ്രൂഷയിൽ സഹായിക്കാനും സ്വാഗതം.

Lijo അച്ചൻ, October 28 1992 ൽ കാഞ്ഞിരപ്പള്ളി ഇളംകുളം എന്ന സ്ഥലത്ത് St Mary’s ഇടവക പള്ളിയിൽ, മാഞ്ഞൂർ വീട്ടിലെ Mathew, Alice ദമ്പതികളുടെ രണ്ടാമത്തെ മകൻ ആയി ജനിച്ചു. ചെറുപ്പം മുതലേ വൈദികനാകണം എന്ന ആഗ്രഹം ഉണ്ടായിരുന്ന അച്ചൻ തന്റെ പ്ലസ്ടു പഠനം പൂർത്തിയായതിന് ശേഷം, തന്റെ ബന്ധുവയായ മാർട്ടിൻ ഓണശേരിയിൽ അച്ചന്റെ നിർദ്ദേശ പ്രകാരം, 2012 ൽ CMI സഭയുടെ Bijinor Province ന്റെ Minor സെമിനാരിയിൽ ചേർന്നു. novitiate പരിശീലനം പൂർത്തിയാക്കി അച്ചൻ December 8, 2014 ൽ സഭാവസ്ത്രം സ്വീകരിക്കുകയും ആദ്യവ്രതം ചെയ്യുകയും ചെയ്തു. അതിനുശേഷം തന്റെ Philosophy പഠനത്തിന് വേണ്ടി ധർമാരാം college ൽ ചേർന്നു. 3 വർഷത്തെ Philosophy പഠനത്തിന് ശേഷം അച്ചൻ Africa യിൽ Ghanna എന്ന സ്ഥലത്ത് 2 വർഷം Regency ചെയ്തു. പിന്നീട് Bhopal ൽ Samunvaya Theological College ൽ തന്റെ Theology പഠനം പൂർത്തിയാക്കി 2023 December 27ന് Mar John Vadakkel പിതാവിൽ നിന്ന് തന്റെ സ്വന്തം ഇടവക പള്ളിയിൽ പട്ടം സ്വീകരിച്ചു. പട്ടത്തിന് ശേഷം ഏതാനും മാസങ്ങൾ ഇടുക്കിയിൽ കഞ്ഞിക്കുഴി എന്ന സ്ഥലത്ത് Assisstant വികാരിയായി അച്ചൻ സേവനം അനുഷ്ഠിച്ചു. അതിന് ശേഷം Bijinor Province ൽ ഉള്ള ഒരു പള്ളിയിൽ assistant വികാരിയായി മാറ്റം കിട്ടി. കുറച്ച് കൂടുതൽ പ്രാർത്ഥിക്കണം, ശ്രൂശ്രുഷയിൽ വളരണം എന്ന തന്റെ ശക്തമായ ഉൾപ്രേരണ അനുസരിച്ച്, 2025 December 17ന്, തന്റെ പിതാവിന്റെ അനുവാദത്തോടെ ഏതാനും മാസങ്ങൾ വട്ടായിലച്ചന്റെ കൂടെ ആയിരിക്കാൻ റൂഹാ മൗണ്ടിൽ എത്തിച്ചേർന്നു.

പരിശുദ്ധാത്മാവിന്റെശ്രൂശ്രുഷകൾക്ക് അതീവ താൽപ്പര്യം ഉളള ലിജോ അച്ചനെ Preachers of Divine Mercy Monastery, സ്വാഗതം ചെയുന്നു.