കുറവിലങ്ങാട്: കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന ദേവാലയത്തിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും ചേർന്ന് നയിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് (2025 ഓഗസ്റ്റ് 28 വ്യാഴം) വൈകിട്ട് 04:00 മണിയ്ക്ക് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. ദിവ്യബലിക്ക് ശേഷം പാലാ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. ജോസഫ് തടത്തിൽ വചനം പങ്കുവെച്ച് തിരിതെളിയിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് തോമസ് മേനാച്ചേരി അച്ചൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കൺവെൻഷൻ ശുശ്രൂഷകൾ നടത്തപ്പെട്ടു.
Posted By: Ruha Mount Media Team












