കുറവിലങ്ങാട്: ഫാ. ബിനോയി കരിമരുതിങ്കൽ PDM നേതൃത്വം നൽകിയ PDM കുറവിലങ്ങാട് റിട്രീറ്റ് സെന്ററിൽ നടത്തപ്പെട്ട ഏകദിന ബൈബിൾ കൺവെൻഷൻ സമാപിച്ചു. രാവിലെ 08:30 ന് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട സാംസൺ അച്ചൻ വചനം പങ്കുവെച്ചു. ദൈവസ്തുതിപ്പുകളും വിടുതൽ ശുശ്രൂഷകളും വചനപ്രഘോഷണവും നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട മാത്യു അച്ചൻ മുഖ്യകാർമികത്വം വഹിച്ചു . വിശുദ്ധ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ ആരാധനയോടെ ആദ്യ സെഷൻ സമാപിച്ചു.
തുടർന്ന് ഉച്ചകഴിഞ്ഞ് 04:30 ന് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട ബിനീഷ് അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നുള്ള ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട ബിനോയി അച്ചൻ നേതൃത്വം നൽകി. രാത്രി 08:30 ന് ആരാധനയോടെ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ കണ്ട് പ്രാർത്ഥിച്ചു.
Posted By: Ruha Mount Media Team


















