കുറവിലങ്ങാട്: കുറവിലങ്ങാട് അഭിഷേകാഗ്‌നി കൺവെൻഷൻ രണ്ടാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. രണ്ടാം ദിനത്തിലെ ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ മുഴുവൻ സമയവും നേതൃത്വം നൽകി. 4:00 മണിയ്ക്ക് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദിവ്യബലിക്ക് പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേതാനത്ത് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വചനപ്രഘോഷണവും ശുശ്രൂഷകളും നടത്തപ്പെട്ടു. രാത്രി 09:00 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു.

Posted By: Ruha Mount Media Team